Log in
English

രാമനവമി ആഘോഷിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ഭക്തിയെ ആശ്ലേഷിക്കുക

Apr 17th, 2024 | 4 Min Read
Blog Thumnail

Category: Festivals

|

Language: Malayalam

ഘോര അന്ധകാരത്തിൻ്റെയും ധാർമ്മിക അധഃപതനത്തിൻ്റെയും യുഗമായ കലിയുഗത്തിൽ, ദൈവനാമം ജപിക്കുക എന്നതാണ് ദൈവപ്രാപ്തിക്കുള്ള  മാർഗം. തങ്ങളുടെ ഭക്തരെ നയിക്കാനും പ്രചോദിപ്പിക്കാനും
മനുഷ്യ രൂപത്തിൽ ഭൂമിയിൽ അവതരിച്ച ഭഗവാൻ ശ്രീരാമൻ്റെയും ഭഗവാൻ ശ്രീകൃഷ്ണൻ്റെയും ദിവ്യ ലീലകളിൽ ഈ വിശ്വാസം അനുരണനം കണ്ടെത്തുന്നു.
നഹിം കലി കരമ ന ഭഗതി ബിബേക്കൂ । രാമ നാമ അവലംബന എക്കൂ ⁠।⁠।
കാലനെമി കലി കപട നിധാനൂ । നാമ സുമതി സമരഥ ഹനുമാനൂ ⁠।⁠।
nahin kali karam na bhagati bibekū । rām nām avalamban ēkū ।।
kālanēmi kali kapata nidhānū । nām sumati samaratha hanumānū ।।
അർത്ഥം: കർമ്മമോ ഭക്തിയോ അറിവോ ഒന്നും കലിയുഗത്തിൽ ഫലപ്രദമല്ല; രാമനാമം മാത്രമാണ് അഭയം. എല്ലാ തന്ത്രങ്ങളുടെയും കലവറയായ കാലനേമി എന്ന അസുരനെപ്പോലെയാണ് കലിയുഗം; അതേസമയം, രാമൻ്റെ പേര് ഹനുമാൻ പോലെയാണ്. ശ്രീരാമൻ്റെ നാമം സ്വീകരിച്ച് ഹനുമാൻ കാലനേമിയെ പരാജയപ്പെടുത്തിയതുപോലെ, രാമൻ്റെ നാമം ജപിച്ച് നമുക്ക് കലിയുഗത്തിലെ കുതന്ത്രങ്ങളെ മറികടക്കാം.

പലപ്പോഴും ബ്രഹ്മൻ അല്ലെങ്കിൽ ബ്രഹ്മാവ് എന്ന് വേദഗ്രന്ഥങ്ങളിൽ   പരാമർശിക്കുന്ന ദൈവം, അജൻ (ജനനം എടുക്കാത്തവൻ), സർവ്വവ്യാപി, അഗോചര (നമ്മുടെ ഇന്ദ്രിയങ്ങൾക്ക് അപ്പുറമുള്ളത്) എന്നിങ്ങനെയാണ്. എന്നാൽ, അതേ ദൈവം ശ്രീ രാമനോ ശ്രീ കൃഷ്ണനോ ആയി മനുഷ്യരൂപം സ്വീകരിക്കുന്നു, തൻ്റെ ഭക്തർക്ക് വേണ്ടി മാത്രം മനുഷ്യനെപ്പോലെയുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നു. മനുഷ്യരൂപം സ്വീകരിച്ച അവതാരങ്ങളും നിർഗുണ ബ്രഹ്മവും  വ്യത്യസ്തമല്ല . മനുഷ്യാവതാരത്തിലും ഭഗവാൻ മായ്ക്ക് അതീതനാണ്.

എന്നിരുന്നാലും, ദൈവം ഭൂമിയിൽ അവതരിക്കുമ്പോൾ, അവൻ തൻ്റെ ഭക്തരുടെ സ്നേഹപ്രഭാവത്തിൽ പൊതിഞ്ഞ്, തൻറെ ദൈവികതയെ താൽക്കാലികമായി മറക്കുന്നു. ഈ ദിവ്യ നാടകം രാമൻ്റെയും കൃഷ്ണൻ്റെയും ജീവിതത്തിൽ ഉദാഹരണമാണ്.

സതിദേവിയുടെ സംശയങ്ങളും ഭഗവാൻ രാമൻ്റെ ദൈവികത പരിശോധനയും


സീത വിരഹത്താൽ പ്രാകൃത മനുഷ്യനെ പോലെ വിലപിക്കുകയും നിരാശയോടെ മാതാ സീത എവിടെയാണെന്ന് അന്വേഷിക്കുകയും ചെയ്യുമ്പോൾ ജഗന്മാതാവായ സതീദേവിയുടെ മനസ്സിൽ ശ്രീരാമൻറെ ദൈവികതയിൽ സംശയം തോന്നുന്നു. എൻ്റെ ഭർത്താവ് മഹാദേവൻ തൻ്റെ സമാധിയിൽ എപ്പോഴും ആരാധിക്കുന്ന അതേ രാമൻ തന്നെയാണോ ഇത് എന്ന് ദേവി  അത്ഭുതപ്പെടുന്നു. ദേവി പറയുന്നു:
ബ്രഹ്മ ജോ ബ്യാപക ബിരജ അജ അകല് അനീഹ അഭേദ ⁠।
സോ കി ദേഹ ധരി ഹോയി നര ജാഹി ന ജാനത ബേദ ⁠।⁠।⁠

Brahma jo byāpak biraj aja akal anīha abhed ⁠।
So ki deha dhari hoi nara jāhi na jānata bed ⁠।⁠।⁠
പരിഭാഷ: " സർവ്വവ്യാപിയും, ജനിക്കാത്തവനും, അംശങ്ങളില്ലാത്തവനും, ആഗ്രഹങ്ങളില്ലാത്തതും, മായയ്ക്ക് അതീതവും, എല്ലാ വ്യത്യാസങ്ങൾക്കും അതീതവും, വേദങ്ങൾക്ക് പോലും ഗ്രഹിക്കാൻ കഴിയാത്തതുമായ പരബ്രഹ്‌മം, ഒരു മനുഷ്യൻറെ രൂപം സ്വീകരിക്കുമോ?"

ശ്രീരാമനെ പരീക്ഷിക്കാനായി സതിദേവി സീതാമാതാവിൻ്റെ രൂപമെടുത്ത് രാമൻ്റെ അടുത്തേക്ക് പോകുന്നു . രാമൻ ദേവിയെ തിരിച്ചറിഞ്ഞ് ചോദിക്കുന്നു, "അമ്മേ! നീ ഇവിടെ ഒറ്റയ്ക്ക് കാട്ടിൽ എന്താണ് ചെയ്യുന്നത്? മഹാദേവൻ എവിടെ?" സതിദേവി  ലജ്ജിച്ചു  മഹാദേവൻ്റെ അടുത്തേക്ക് മടങ്ങുന്നു.

കൃഷ്ണൻ്റെ ലീലകളും  ബ്രഹ്മാവിൻ്റെ സംശയ നിവാരണവും


ശ്രീ കൃഷ്ണൻ്റെ ലീലയിൽ ബ്രഹ്മാവ് ഇളിഭ്യനായ കഥ ഈ ആശയത്തെ കൂടുതൽ വ്യക്തമാക്കുന്നു. ശ്രീകൃഷ്ണൻ സാധാരണ  ഒരു ഗോപബാലനെ  പോലെ മറ്റു ഗോപാലകരായ സുഹൃത്തുക്കളുടെ  കൂടെ വിനോദിക്കുന്നതു കണ്ട്  ,ശ്രീകൃഷ്ണനെ വെറും ഗോപബാലനായി ബ്രഹ്മാവ് സംശയിച്ചു .അത് പരീക്ഷിക്കാനായി ഗോപബാലന്മാരെ  ബ്രഹ്മാവ് ഒളിപ്പിക്കുന്നു . ഒരു വർഷത്തിനു ശേഷം തിരിച്ചെത്തിയ ബ്രഹ്മാവ്, കാണാതായ സുഹൃത്തുക്കൾക്ക് പകരമായി സ്വയം ഗോപബാലന്മാരായി ലീലകൾ ആടുന്ന കൃഷ്ണനെ കണ്ട് തന്റെ തെറ്റ് മനസ്സിലാക്കുന്നു. പരിഭ്രാന്തനായ ബ്രഹ്മാവ് ശ്രീകൃഷ്ണൻ്റെ കാൽക്കൽ വീണ്
സ്തുതിക്കുന്നു
അസ്യാപി ദേവ വപുഷോ
മദനുഗ്രഹസ്യ സ്വെച്ചാമയസ്യ ന തു ഭൂതമയസ്യ കോऽപി ⁠।

asyāpi deva vapuṣho mad-anugrahasya
svechchhā-mayasya na tu bhūta-mayasya ko’pi
(Bhagavatam 10.14.2)
പരിഭാഷ: "ഭഗവാനെ അങ്ങയുടെ ശരീരം ദൈവികമാണ്. പഞ്ചഭൂതാത്മകമായതല്ല അങ്ങയുടെ ശരീരം; എന്നെപ്പോലുള്ള ആത്മാക്കൾക്ക് അങ്ങയുടെ കൃപ നൽകുന്നതിനായി അങ്ങ്  സ്വന്തം ഇച്ഛാശക്തിയാൽ മനുഷ്യനായി അവതരിച്ചിരിക്കുന്നു

ഭഗവത് ഗീതയിലും ഇതേ ആശയം വ്യക്തമാക്കുന്നുണ്ട്. ഭഗവദ്ഗീതയിൽ (9.11), ശ്രീകൃഷ്ണൻ അർജ്ജുനനോട് പറയുന്നു:
അവജാനന്തി മാം മൂഢാ മാനുഷീം തനുമാശ്രിതം ।
പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം ।।

avajānanti māṁ mūḍhā mānuṣhīṁ tanum āśhritam
paraṁ bhāvam ajānanto mama bhūta-maheśhvaram
പരിഭാഷ: ഞാൻ മനുഷ്യ രൂപത്തിൽ അവതരിക്കുമ്പോൾ മായയിൽ മൂടപ്പെട്ട അല്പമതികൾക്കു എന്നെ തിരിച്ചറിയാൻ കഴിയില്ല. എല്ലാ ജീവജാലങ്ങളുടെയും പരമേശ്വരനായ എൻ്റെ ദൈവികത അവർ മനസ്സിലാക്കില്ല

ഭഗവാൻ ശ്രീരാമൻ്റെ ദിവ്യ ലീലകളുടെയും അവതാരങ്ങളുടെയും ഉദ്ദേശ്യം

ഈ ദൈവിക ലീലകൾ കേവലം കഥകളല്ല, മറിച്ച് മനുഷ്യ ജന്മത്തിനു ഒരു അഗാധമായ ലക്ഷ്യമാണ് അത് നൽകുന്നത്. രാമായണം ദേവി പാർവതിക്ക് വിവരിക്കുമ്പോൾ, ഭഗവാൻ ശിവൻ  ഊന്നിപറയുന്ന കാര്ര്യം ഇതാണ് ശ്രീരാമൻറെ അവതാരവും വ്യത്യസ്‌തമായ ലീലകൾക്കും  പല കാരണങ്ങളും പറയുന്നുണ്ടെങ്കിലും , എല്ലാ ജന്മങ്ങളുടെയും  മൂലമായ ഉദ്ദേശം  തന്റെ  ഭക്തർക്ക്  നൽകുന്ന ദൈവികമായ ദാനങ്ങൾ ആണ് ;അവ തന്റെ  പേര്, രൂപം, ഗുണങ്ങൾ, വാസസ്ഥലം എന്നിവ ആണ് .  ഈ നാമ സങ്കീർത്തങ്ങൾ വഴി, ഈ ലീലകൾ  പാടി   ഭക്തർ ഭാവസാഗരത്തെ മറികടക്കുകയും ആത്മീയ മുക്തി നേടുകയും ചെയ്യുന്നു
സൊഇ ജസ ഗായി ഭഗത ഭവ തരഹീം । കൃപാസിന്ധു ജന ഹിത തനു ധരഹീം ⁠।⁠।
രാമ ജനമ കെ ഹെതു അനെകാ । പരം ബിചിത്ര ഏക തേം ഏകാ ⁠।⁠।

soi jas gāi bhagat bhav tarahīṁ । kṛpāsiṁdhu jan hit tanu dharahīṁ ⁠।⁠।
rām janam ke hetu anekā । param bichitra ek te ekā ⁠।⁠।
പരിഭാഷ: "ഭഗവാന്റെ ലീലകളും മഹത്വവും പാടി ഭക്തർ അസ്തിത്വത്തിൻ്റെ മഹാസമുദ്രം കടക്കുന്നു. തൻ്റെ ഭക്തരുടെ ക്ഷേമത്തിനായി ഭഗവൻ മനുഷ്യ ശരീരം സ്വീകരിച്ചു ലീലകൾ ആടുന്നു. ശ്രീരാമചന്ദ്രൻറെ ജനനത്തിന് നിരവധി കാരണങ്ങൾ രാമായണത്തിൽ പറയുന്നുണ്ട്

 മഹാദേവൻ ലോക മാതാവായ  പാർവതിയോട് പറയുന്നു:

ഏഹി ബിധി ജനമ കരമ ഹരി കേരേ । സുംദര സുഖദ ബിചിത്ര ഘനേരേ ⁠।⁠।
കലപ കലപ പ്രതി പ്രഭു അവതരഹീം । ചാരു ചരിത നാനാബിധി കരഹീം ⁠।⁠।

ehi bidhi janam karam hari kere । sundar sukhad vichitra ghanere ⁠।⁠।
kalap kalap prati prabhu avatarahi । chāru charit nānābidhi karahī ⁠।⁠।
പരിഭാഷ: "ഈ രീതിയിൽ, ശ്രീരാമൻ്റെ മനോഹരവും, സന്തോഷകരവും, അസാധാരണവുമായ നിരവധി ജന്മങ്ങളും പ്രവൃത്തികളും ഉണ്ട്. ഓരോ യുഗത്തിലും ഭഗവാൻ അവതാരമെടുക്കുമ്പോഴെല്ലാം പലതരം മനോഹരമായ ലീലകൾ ആടുന്നു."

രാമൻ ഭൂമിയിലേക്ക് വരുന്നത് ഭക്തർക്ക് വേണ്ടിയാണെന്ന് മഹാദേവൻ ആവർത്തിച്ച് ഊന്നിപ്പറയുന്നു. അദ്ദേഹം രാമായണം അവസാനിപ്പിക്കുമ്പോൾ പറയുന്നത് ഇപ്രകാരമാണ്
ഹരി അനംത ഹരികഥാ അനംതാ । കഹഹിം സുനഹിം ബഹുബിധി സബ സംതാ ⁠।⁠।
രാമചംദ്ര കേ ചരിത സുഹായേ । കലപ കോടി ലഗി ജാഹിം ന ഗായേ ⁠।⁠।

hari ananta harikathā anantā । kahahi sunahi bahubidhi sab santā ⁠।⁠।
rāmacandra ke charit suhāe । kalap koṭi lagi jāhi na gāe ⁠।⁠।
പരിഭാഷ: "ഹരി അനന്തമാണ് (ആർക്കും ഭഗവാൻറെ  പരിധിയിലെത്താൻ കഴിയില്ല), ഭഗവാൻറെ  കഥകളും അനന്തമാണ്; എല്ലാ പുണ്യാത്മാക്കളും  പലവിധത്തിൽ ഭഗവാനെ  വിവരിക്കുകയും കേൾക്കുകയും ചെയ്യുന്നു. ദശലക്ഷക്കണക്കിന് യുഗങ്ങളിൽ  പറഞ്ഞാലും  പോലും, ശ്രീരാമചന്ദ്രന്റെ  മനോഹരമായ ജന്മവും ലീലകളും  പൂർണ്ണമായും വിവരിക്കാൻ  കഴിയില്ല."

ഭക്തിയിലൂടെ രാമനുമായി അചഞ്ചലമായ ബന്ധം വളർത്തിയെടുക്കുക

അപ്പോൾ, നമുക്ക് എന്താണ് നല്ലത്?

ദൈവത്തിൻ്റെ ദിവ്യ വിനോദങ്ങളുടെ അമൃത് ആസ്വദിക്കുക, അവൻ്റെ നാമം സ്വീകരിക്കുക, അവൻ്റെ ദിവ്യസൗന്ദര്യത്തിൽ മുഴുകുക, അവൻ്റെ സ്നേഹത്തിൽ മുഴുവനായി മുഴുകുക. തുളസിദാസ് പറയുന്നത് പോലെയായിരിക്കണം നമ്മുടെ ചെവികൾ.
ജിന്ഹ് കേ ശ്രവന സമുദ്ര സമാനാ। കഥ തുമ്ഹാരി സുഭഗ സരി നാനാ॥
jinh ke śravan samudra samānā। kathā tumhāri subhag sari nānā॥
വിവർത്തനം: "ഏതു ഭക്തന്റെ ചെവികൾ രാമ കഥകൾക്കായി വീണ്ടും വീണ്ടും തൃപ്തമാകാതെ ആഗ്രഹിക്കുന്നുവോ ആ കർണങ്ങൾ    രാമകഥകളാകുന്ന നദികൾ   എത്ര വന്നു ചേർന്നാലും നിറയാത്ത  സമുദ്രങ്ങൾ  പോലെ  ആയിരിക്കും

ഭക്തർ എന്ന നിലയിൽ, ശ്രീരാമനുമായി ആഴത്തിലുള്ള ബന്ധത്തിനായി പരിശ്രമിക്കുന്നത് പ്രധാനമാണ്. നമ്മുടെ പഞ്ചേന്ദ്രിയങ്ങളും ഭഗവാൻറെ കൃപ സ്വീകരിക്കാൻ എപ്പോഴും തുറന്ന് നിൽക്കണം, ഒരിക്കലും ഭഗവൽ പ്രസാദാത്തുനുള്ള കർമ്മങ്ങളിൽ സംതൃപ്തരാകാതെ   കൂടുതൽ ആഴത്തിൽ ഭഗവാനുമായി ബന്ധം സ്ഥാപിക്കാനുള്ള കർമ്മങ്ങൾ ചെയ്യണം. ഭഗവാൻറെ ദിവ്യലീലകളുടെ മോഹിപ്പിക്കുന്ന കഥകൾ കേൾക്കാൻ കാതുകൾ കൊതിക്കട്ടെ. ഭഗവാൻറെ ദിവ്യരൂപത്തിൻ്റെ ആനന്ദകരമായ ദർശനത്തിനായി നമ്മുടെ കണ്ണുകൾ സജ്ജമാകട്ടെ. ഈ അഭിലാഷങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ നമുക്ക് നമ്മുടെ ഭക്തിയെ ആഴത്തിലാക്കാനും ശ്രീരാമനുമായുള്ള ബന്ധം ശക്തിപ്പെടുത്താനും കഴിയും.