പാണ്ഡവരിൽ കനിഷ്‌ഠ പുത്രനായ യുധിഷ്ഠിരന്റെ അചഞ്ചലമായ ധർമ്മനിഷ്ഠ പ്രസിദ്ധമാണ് .സത്യത്തിൻ്റെയും നീതിയുടെയും പ്രതിരൂപമായ ധർമ്മരാജ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിൻ്റെ വംശപരമ്പര സാക്ഷാൽ ധർമ്മദേവൻ്റെയും കുന്തിയുടെയും പുത്രൻ എന്ന നിലയിൽ കുറ്റമറ്റതാണ്-.അദ്ദേഹം ദേവശില്പിയായ , വിശ്വകർമ്മാവിനാൽ നിർമിതമായ ഇന്ദ്രപ്രസ്ഥം എന്ന മഹത്തായ നഗരം ആസ്ഥാനമാക്കി തൻ്റെ പ്രജകളെ ഭരിച്ചിരുന്നു . അദ്ദേഹം ഒറ്റക്കായിരുന്നില്ല.അദ്ദേഹത്തിന് നാല് സഹോദരന്മാർ ഉണ്ടായിരുന്നു - ശക്തനായ ഭീമൻ, ധനുർധരനായ അർജുനൻ, ഇരട്ടകളായ നകുലനും സഹദേവനും - പിന്നെ രണ്ടു പത്നിമാരും - ബുദ്ധിമതിയായ ദ്രൗപതിയും ദേവികയും.
എന്നാൽ ധർമ്മത്തോടുള്ള അദ്ദേഹത്തിൻ്റെ അചഞ്ചലമായ പ്രതിബദ്ധതയെ മുതലെടുക്കാനായി ബന്ധു സഹോദരനായ ദുര്യോധനന്റെ മാതുലനായ ശകുനി ശ്രമിച്ചിരുന്നു. രാജാവെന്ന നിലക്ക് ചൂതാട്ടത്തിനു ക്ഷണിച്ചാൽ നിരസിക്കാൻ പാടില്ല എന്ന ധർമത്തിൽ നിന്നും പിന്മാറാൻ ധർമമൂർത്തിയായ യുധിഷ്ഠിരന് കഴിയില്ല എന്ന് മനസിലാക്കിയ ശകുനി അദ്ദേഹത്തെ ചൂതാട്ടത്തിനായി വെല്ലുവിളിച്ചു. ചൂതാട്ടം അത്ര പരിചിതമല്ലെങ്കിലും അദ്ദേഹം ചൂതാട്ടത്തിനു സമ്മതിച്ചു. അനന്തരം നടന്നതെല്ലാം പാണ്ഡവർക്ക് ഒരു പേടിസ്വപ്നമായിരുന്നു. ചൂതിൽ രാജ്യവും,സഹാദരന്മാരെയും ,ദ്രൗപദിയെയും പണയം വക്കുകയും കളിയിൽ തോറ്റ് നഷ്ടപ്പെടുകയും ചെയ്തു . നഗ്നയാക്കാനുള്ള ശ്രമത്തിൽ നിന്നും ദ്രൗപദി രക്ഷപ്പെട്ടെങ്കിലും , പാണ്ഡവർക്ക് നീണ്ട പതിമൂന്ന് വർഷക്കാലം വനവാസം ആണ് വിധിച്ചത്.
വനവാസത്തിൽ യുധിഷ്ഠിരൻ ഒരു പുതിയ വെല്ലുവിളി നേരിടുന്നു - അവരെ വിശ്വസ്തതയോടെ പിന്തുടരുന്ന എല്ലാവർക്കും ഭക്ഷണം കണ്ടെത്തുക - പാണ്ഡവർക്ക് പുറമെ ധർമ്മരാജനെ ഉപേക്ഷിക്കാൻ വിസമ്മതിച്ചു അദ്ദേഹത്തെ അനുഗമിച്ച ജ്ഞാനികളായ മുനിമാർക്കും ഭക്ഷണം കണ്ടെത്തുക. ഹതാശനായ യുധിഷ്ഠിരൻ സൂര്യദേവനെ ഭക്തിയോടെ പ്രാർത്ഥിക്കുന്നു .ആത്മാർത്ഥമായ ഭക്തിക്ക് പ്രതിഫലമായി സൂര്യൻ അക്ഷയപാത്രമായിരുന്നു യുധിഷ്ഠിരന് നൽകിയത്. അനന്തമായി ഭക്ഷണം നിറഞ്ഞു കവിയുന്ന ഒരു മാന്ത്രിക പാത്രമാണ് അക്ഷയപാത്രം. അവസാനത്തെ ആളും ഭക്ഷണം കഴിച്ചു തൃപ്തിപ്പെട്ടാൽ പാത്രം ശൂന്യമാകും. ഈ അത്ഭുതകരമായ സമ്മാനം ഉപയോഗിച്ച് എത്ര പേർക്കും മൃഷ്ടാന്ന ഭോജനം നൽകാൻ ഇപ്പോൾ, പാണ്ഡവർക്ക് കഴിയുമായിരുന്നു.എത്രപേർ അവരുടെ എളിയ വനവാസഗൃഹത്തിൽ എത്തിയാലും അവരെയെല്ലാം യഥേഷ്ടം സല്കരിക്കാം . എത്ര ഭക്ഷണം കഴിച്ചാലും വയറുനിറയാത്ത സഹോദരനായ ഭീമനും (വൃകോദരൻ )ഭക്ഷണത്തിനായി ക്ലേശിക്കേണ്ടി വന്നില്ല.അവരുടെ അതിരുകളില്ലാത്ത ആതിഥ്യം കാട്ടുതീ പോലെ പടർന്നു; ഈ മഹത്തായ സൽക്കാരം അനുഭവിക്കാൻ എല്ലാ കോണുകളിൽ നിന്നും മുനിമാർ അതിഥിയായെത്തിയിരുന്നു.
എന്നാൽ ഈ കഥയെല്ലാം ഹസ്തിനപുരിയിൽ അറിഞ്ഞപ്പോൾ ദുര്യോധനൻ അസൂയയാൽ തിളച്ചു മറിയുന്നു . പാണ്ഡവരുടെ എല്ലാം ചതിയിലൂടെ കൈക്കലാക്കിയെങ്കിലും അവർ വനത്തിൽ വീണ്ടും പച്ചപിടിക്കുന്നു ! മാന്ത്രികമായ അക്ഷയപാത്രത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അവൻ കോപിഷ്ഠനാകുന്നു. അസൂയ നിറഞ്ഞ ദുര്യോധനൻ പാണ്ഡവരെ നശിപ്പിക്കാൻ , ക്ഷിപ്ര കോപിയായ മുനി ദുർവാസനെ കരുവാക്കി മറ്റൊരു തന്ത്രം മെനയുന്നു . ദുർവാസാവ് ക്ഷിപ്രകോപിയും എപ്പോൾ വേണമെങ്കിലും ആരെയും ശപിക്കുന്ന സ്വഭാവക്കാരനുമാണ് .ദുര്യോധനൻ ദുർവ്വാസാവിനെ പ്രീതിപ്പെടുത്തി പാണ്ഡവരുടെ ആശ്രമത്തിനെ കുറിച്ചും അക്ഷയപാത്രതിനെക്കുറിച്ചും പരാമർശിച്ചു ;അവിടെ സന്ദർശിക്കാൻ പ്രേരിപ്പിക്കുകയും , ചെയ്തു. ദ്രൗപതി ഭക്ഷണം കഴിച്ചതിന് ശേഷം അക്ഷയപാത്രം ശൂന്യമാകുമെന്ന് അറിഞ്ഞുകൊണ്ട് ദുർവ്വാസാവിനോട് ആ സമയത്തു തന്നെ അവിടെ സന്ദർശിക്കാൻ നിർദ്ദേശിച്ചു. കൗതുകത്തോടെ, ദുർവാസാവ് സമ്മതിക്കുകയും പാണ്ഡവരുടെ വനവാസ സ്ഥാനത്തേക്ക് പുറപ്പെടുകയും ചെയ്തു. ശിഷ്യ സഹിതം മുനി അതിഥിയായെത്തുന്നു .
ഒരു വൈകുന്നേരം, ദ്രൗപതി ഭക്ഷണം കഴിച്ച് അക്ഷയപാത്രം വൃത്തിയാക്കുമ്പോൾ, ദുർവാസാവും ശിഷ്യന്മാരും അടുത്തേക്ക് വരുന്നത് കണ്ടു പരിഭ്രമിച്ചു . കുളി കഴിഞ്ഞ് ഭക്ഷണം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുധിഷ്ഠിരൻ ദുർവാസാവിനെ സ്വാഗതം ചെയ്യുന്നു. സഹദേവൻ ദ്രൗപതിയെ അറിയിക്കാൻ ചെല്ലുമ്പോൾ ദ്രൗപദി രക്ഷക്കായി ശ്രീകൃഷ്ണ പ്രാർത്ഥനയിൽ മുഴുകിയിരുന്നു. പെട്ടെന്ന് ഒരു തേജസ്വരൂപം പ്രത്യക്ഷപ്പെട്ടു - ശ്രീകൃഷ്ണൻ! ദ്രൗപതി അവരുടെ ദുരവസ്ഥ വിശദീകരിക്കുന്നു, ശൂന്യമായ അക്ഷയപാത്രം കൃഷ്ണനെ കാണിക്കുന്നു . കൃഷ്ണൻ ഇതെല്ലം ശ്രദ്ധിക്കാതെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്, അടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു അരിമണി കണ്ടെത്തുന്നു. ഒരു കുസൃതി നിറഞ്ഞ ചിരിയോടെ, താൻ ഇതുവരെ കഴിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും സ്വാദിഷ്ടമായ ഭക്ഷണമാണിതെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും അത് വായിലിടുകയും ചെയ്യുന്നു.
അതിനിടയിൽ, ദുർവാസാവും ശിഷ്യന്മാരും കുളി കഴിഞ്ഞു വരുമ്പോൾ അവർക്കു വിചിത്രമായ അനുഭവം ഉണ്ടായി .ഒരു സദ്യ കഴിച്ചപോലെ വയർ നിറഞ്ഞതായും ഒരു തരി ഭകഷണം പോലും അവർക്ക് കഴിക്കാൻ പറ്റില്ല എന്നും തോന്നി! ആകെ ആശയക്കുഴപ്പത്തിലായ അവർ യുധിഷ്ടിരൻ്റെ നീരസം ഭയന്ന് ഒന്നും മിണ്ടാതെ സ്ഥലം വിടാൻ നിര്ബന്ധിതരായി . രാത്രിയിൽ അവർ അപ്രത്യക്ഷരായി, തടാകക്കരയിൽ അതിഥികളെ കാണാതെ യുധിഷ്ഠിരൻ അമ്പരന്നു .എല്ലാം അറിയാവുന്ന ഭാവത്തിൽ പുഞ്ചിരിയോടെ കൃഷ്ണൻ യുധിഷ്ടിരനെ ആശ്വസിപ്പിക്കുന്നു. ഭക്ഷണം, ഗംഭീരമായിരുന്നു! ഉടൻ തന്നെ വീണ്ടും സന്ദർശിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. യുധിഷ്ഠിരൻ കൃതജ്ഞതയാൽ ഭഗവാനെ യാത്രയാക്കി . ധർമ്മത്തിലുള്ള അദ്ദേഹത്തിൻ്റെ അചഞ്ചലമായ വിശ്വാസവും ശ്രീകൃഷ്ണനോടുള്ള ഭക്തിയും ഒരിക്കൽ കൂടി പാണ്ഡവരെ രക്ഷിച്ചു .വനവാസത്തിലും ഏതാപത്തിലും ധർമ്മം വിജയിക്കുമെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു .